പാലക്കാട്: പാലക്കാട് തിരുവാഴിയോടിന് സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക്. ചെന്നൈയില്‍ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ...
പാലക്കാട്: പാലക്കാട് തിരുവാഴിയോടിന് സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക്. ചെന്നൈയില്‍ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന കല്ലട ട്രാവല്‍സിന്റെ ബസ് പാലക്കാട് നിയന്ത്രണം വിട്ട് മറിഞ്ഞു. തിരുവാഴിയോട് കാര്‍ഷിക വികസന ബാങ്കിന് മുന്നിലാണ് അപകടം നടന്നത്. അപകട സമയത്ത് 38 പേര്‍ ബസിലുണ്ടായിരുന്നു. ഇവരില്‍ രണ്ട് മരണം സ്ഥിരീകരിച്ചു. മലപ്പുറം എടയത്തൂര്‍ സ്വദേശി സൈനബാ ബീവിയാണ് മരിച്ച ഒരാള്‍. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Keywords: Accident, Palakkad, Two Deaths
COMMENTS