ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 3 യുടെ വിജയത്തിനു ശേഷം ഇന്ത്യയിലേക്ക് വീണ്ടും എല്ലാ കണ്ണുകളും എത്തുന്ന ചെസ് ലോകകപ്പ് ഫൈനലില്‍ ഇന്ന് ...
ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 3 യുടെ വിജയത്തിനു ശേഷം ഇന്ത്യയിലേക്ക് വീണ്ടും എല്ലാ കണ്ണുകളും എത്തുന്ന ചെസ് ലോകകപ്പ് ഫൈനലില്‍ ഇന്ന് ടൈ ബ്രേക്കര്‍. ഇന്ത്യയുടെ പ്രഗ്‌നാനന്ദയും നോര്‍വേ താരം മാഗ്‌നസ് കാള്‍സനും തമ്മില്‍ വൈകിട്ട് 4.30 നാണ് മത്സരം.
ബുധനാഴ്ച നടന്ന രണ്ടാം ഗെയിമും സമനില ആയതോടെയാണ് ഫൈനല്‍ ടൈ ബ്രേക്കറിലേക്ക് കടന്നത്.
ഒരു മണിക്കൂറോളം മാത്രം നീണ്ട പോരാട്ടത്തില്‍ 30 നീക്കങ്ങള്‍ക്കൊടുവിലാണ് കാള്‍സനും പ്രഗ്‌നാനന്ദയും രണ്ടാം ഗെയിമിലും സമനില അംഗീകരിച്ചത്.
ചൊവ്വാഴ്ച നടന്ന ആദ്യ ഗെയിം 35 നീക്കങ്ങള്‍ക്കൊടുവില്‍ സമനിലയില്‍ പിരിഞ്ഞിരുന്നു. ഇന്ന് നടക്കുന്ന ടൈ ബ്രേക്കറില്‍ ലോക ചെസ് ചാമ്പ്യനെ തീരുമാനിക്കും.
വിശ്വനാഥന്‍ ആനന്ദിനു ശേഷം ചെസ് ലോകകപ്പിന്റെ ഫൈനല്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് പ്രഗ്‌നാനന്ദ.
COMMENTS