Pak former PM Imran Khan sentenced to 3 years
ഇസ്ലാമാബാദ്: അഴിമതിക്കേസില്‍ പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന് തടവുശിക്ഷ. തോഷാഖാന അഴിമതിക്കേസില്‍ ഇമ്രാന് ഖാന് പാക് കോടതി മൂന്നു വര്‍ഷം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.
തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും അദ്ദേഹത്തിന് അഞ്ചു വര്‍ഷത്തെ വിലക്കുണ്ട്. വാദം കേള്‍ക്കുന്നതിന് കോടതിയില്‍ ഹാജരാകാതിരുന്ന ഇമ്രാന് ഖാനെ അറസ്റ്റ് ചെയ്യാനും കോടതി നിര്‍ദ്ദേശിച്ചു.
പ്രധാനമന്ത്രിയായിരിക്കെ കിട്ടിയ സമ്മാനങ്ങള്‍ സര്‍ക്കാരിന്റെ തോഷഖാന വകുപ്പിലേക്ക് കൈമാറണമെന്ന നിയമം ലംഖിച്ച് മറിച്ച് വിറ്റതാണ് ഇമ്രാന് ഖാന് തിരിച്ചടിയായത്.
തുടര്‍ന്ന് പാക് പൊലീസ് അദ്ദേഹത്തെ സമന് പാര്‍ക്കില്‍ നിന്ന് അറസ്റ്റ് ചെയ്ത് ലാഹോറിലേക്ക് കൊണ്ടുപോയതായാണ് റിപ്പോര്‍ട്ട്.
Keywords: Thoshakhana case, Imran Khan, sentenced, Arrest
COMMENTS