ചെന്നൈ: കൊച്ചുവേളി- ഗൊരഖ്പൂര്‍ രപ്തി സാഗര്‍ എക്‌സ്പ്രസ് ട്രെയിനില്‍ യാത്രയ്ക്കിടെ സഹയാത്രികരായ ബന്ധുക്കള്‍ ചേര്‍ന്ന് സീറ്റിനടിയിലെ കമ്പിയില്...
ചെന്നൈ: കൊച്ചുവേളി- ഗൊരഖ്പൂര്‍ രപ്തി സാഗര്‍ എക്‌സ്പ്രസ് ട്രെയിനില്‍ യാത്രയ്ക്കിടെ സഹയാത്രികരായ ബന്ധുക്കള്‍ ചേര്‍ന്ന് സീറ്റിനടിയിലെ കമ്പിയില്‍ കെട്ടിയിട്ടതിനെ തുടര്‍ന്ന് യുവാവ് ശ്വാസംമുട്ടി മരിച്ചു. ഛത്തീസ്ഗഡ് സ്വദേശി പ്രകാശ് (25) ആണ് മരിച്ചത്. ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോഴാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഇയാളുടെ ബന്ധുവായ രാംകുമാറിനെയും 15 വയസ്സുകാരനെയും കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
പാറമടയില്‍ ജോലിക്കായി ബന്ധുക്കള്‍ക്കൊപ്പമാണ് പ്രകാശ് ഈറോഡിലെത്തിയത്. എന്നാല്‍, ഇയാള്‍ മാനസികാസ്വാസ്ഥ്യം നേരിടുന്നയാളാണെന്നു ബോധ്യമായതോടെ കരാറുകാരന്‍ തിരിച്ചയച്ചു. യാത്രയ്ക്കിടെ പ്രകാശ് ബഹളം വച്ചതോടെ ഇരുവരും ചേര്‍ന്ന് കൈകളും കാലുകളും കയറുകൊണ്ട് ബന്ധിച്ചു സീറ്റിനടിയിലുള്ളഇരുമ്പ് ദണ്ഡില്‍ കഴുത്ത് ബലമായി കെട്ടിയിട്ടു. കഴുത്തുമുറുകിയതോടെ ശ്വാസംകിട്ടാതെ പ്രകാശ് മരിക്കുകയായിരുന്നു എന്നാണ് വിവരം.
COMMENTS