യുവാവാണ്, പൊലീസാണ്, നേരിടുന്ന അനുഭവം തീക്ഷ്ണവും. ആകാംക്ഷ നല്‍കുന്ന ട്രെയിലറുമായി ക്രൈം ഡ്രാമ ചിത്രം 'വേല'യുടെ ട്രെയിലര്‍ റിലീസായി....
യുവാവാണ്, പൊലീസാണ്, നേരിടുന്ന അനുഭവം തീക്ഷ്ണവും. ആകാംക്ഷ നല്‍കുന്ന ട്രെയിലറുമായി ക്രൈം ഡ്രാമ ചിത്രം 'വേല'യുടെ ട്രെയിലര്‍ റിലീസായി. പാലക്കാടും പരിസര പ്രദേശങ്ങളിലും ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തില്‍ യുവ പോലീസ് വേഷത്തില്‍ ഉല്ലാസ് അഗസ്റ്റിന്‍ ആയി ഷെയിന്‍ നിഗവും മല്ലികാര്‍ജ്ജുനനായി സണ്ണിവെയ്നും കേന്ദ്ര കഥാപാത്രങ്ങളില്‍ എത്തുന്നു. സണ്ണി വെയ്നും ഷെയിന്‍ നിഗവും പോലീസ് വേഷത്തില്‍ കൊമ്പുകോര്‍ക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടി.
സിന്‍സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ് നിര്‍മ്മിക്കുന്ന വേലയുടെ സംവിധാനം ശ്യാം ശശിയും തിരക്കഥ എം. സജാസും നിര്‍വഹിച്ചിരിക്കുന്നു. സിദ്ധാര്‍ഥ് ഭരതനും അതിഥി ബാലനും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ബാദുഷ പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.
Keywords: Vela Trailer, Shane nigham, Sunny Wayne
COMMENTS