വിവാഹത്തിന് അനുയോജ്യമായ പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് മകന്‍ ഇഷ്ടിക ഉപയോഗിച്ച് അമ്മയെ അടിച്ച് കൊലപ്പെടുത്തി. സംഭവം തെലങ്...
വിവാഹത്തിന് അനുയോജ്യമായ പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് മകന്‍ ഇഷ്ടിക ഉപയോഗിച്ച് അമ്മയെ അടിച്ച് കൊലപ്പെടുത്തി. സംഭവം തെലങ്കാന സിദ്ദിപേട്ട് ജില്ലയിലെ ബന്ദമൈലാരത്താണ് നടന്നത്. 21 കാരനായ മകന്‍ ഈശ്വറാണ് വിവാഹം വൈകുന്നതില്‍ പ്രതിഷധിച്ച് അമ്മ വെങ്കിട്ടമ്മയെ(45) ക്രൂരമായി കൊലപ്പെടുത്തിയത്. കൃത്യത്തിനു ശേഷം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ മോഷണത്തിനിടെ നടന്ന കൊലപാതകമാണെന്ന് തെറ്റിധരിപ്പിക്കാന്‍ കഴുത്ത് മുറിക്കുകയും കൈകാലുകള്‍ വെട്ടുകയും ചെയ്തിരുന്നു.
തൊഴില്‍രഹിതനും വികലാംഗനുമായതിനാല്‍ യുവാവിന് വിവാഹത്തിന് ഒരു പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. ഇതുകാരണം പലപ്പോഴും അമ്മയോട് വഴക്കിടാറുണ്ടായിരുന്നു. തുടര്‍ന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. വീട്ടില്‍വെച്ച് രാത്രിയാണ് യുവാവും കൂട്ടാളികളും ചേര്‍ന്ന് കൊലപാതകം നടത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് മകനും മറ്റൊരു ബന്ധുവും അറസ്റ്റിലായി.
യുവതിയുടെ മകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ബന്ധുവിന്റെ വീട്ടില്‍ വെച്ചാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. യുവാവ് കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.
COMMENTS