The Central Meteorological Department has said that there is a possibility of heavy rain in many areas in Kerala.
തിരുവനന്തപുരം : കേരളത്തില്‍ പല മേഖലകളിലും കനത്ത മഴയ്ക്കു സാദ്ധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാമെന്നാണ് പ്രവചനം. എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനു പുറമേ, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്.
ചില പ്രദേശങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കമാമെന്നു മുന്നറിയിപ്പില്‍ പറയുന്നു. മഴയ്‌ക്കൊപ്പം ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശവുമുണ്ട്.
Summary: The Central Meteorological Department has said that there is a possibility of heavy rain in many areas in Kerala. Isolated heavy rain is forecast at various places. Yellow alert has been declared in Ernakulam and Alappuzha districts today.
COMMENTS