കോട്ടയം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തോടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ പത്തു സ...
കോട്ടയം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തോടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ പത്തു സ്ഥാനാര്‍ത്ഥികള്‍. പത്രിക സമര്‍പ്പണത്തിനുള്ള സമയം ഇന്നലെ അവസാനിച്ചപ്പോഴാണ് അന്തിമ സ്ഥാനാര്‍ത്ഥി ചിത്രം വ്യക്തമായത്. ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ലൂക്ക് തോമസും പത്രിക നല്കി. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണി സ്ഥാനാര്‍ഥികള്‍ക്കു പുറമേ, ഡമ്മികള്‍ അടക്കം ആറു സ്ഥാനാര്‍ത്ഥികളുമുണ്ട്.
സെപ്റ്റംബര്‍ അഞ്ചിനാണ് പുതുപ്പള്ളി മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ എട്ടിന് നടക്കും. വികസന മുരടിപ്പ് എന്നതണ് എല്‍ഡിഎഫും ബിജെപിയും ഉള്‍പ്പെടുന്ന എതിര് ചേരികള്‍ പ്രചരണ ആയുധമാക്കുന്നത്. എന്നാല്‍, അതിനെ പ്രതിരോധിക്കാനാണ് യു.ഡി.എഫ് ശ്രമം.
Keywords: Puthupally Election, 10 Nominations
COMMENTS