കര്‍ണാടകയില്‍ നിന്നുള്ള ടെകി ദമ്പതികളെയും അവരുടെ ആറ് വയസുള്ള മകനെയും അമേരിക്കന്‍ സംസ്ഥാനമായ മേരിലാന്‍ഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യോഗേഷ്...
കര്‍ണാടകയില്‍ നിന്നുള്ള ടെകി ദമ്പതികളെയും അവരുടെ ആറ് വയസുള്ള മകനെയും അമേരിക്കന്‍ സംസ്ഥാനമായ മേരിലാന്‍ഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യോഗേഷ് എച്ച് നാഗരാജപ്പ (37), പ്രതിബ വൈ അമര്‍നാഥ് (37), യാഷ് ഹൊന്നാല്‍ (ആറ്) എന്നിവരാണ് മരിച്ചത്. ഇരട്ട കൊലപാതകവും, ആത്മഹത്യയുമാണെന്ന് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.
വെള്ളിയാഴ്ച ഉച്ചയോടെ മൂവരെയും അവരുടെ ബാള്‍ട്ടിമോര്‍ കൗണ്ടിയിലെ വീട്ടില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
യോഗേഷും ഭാര്യയും അമേരിക്കയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരായി ജോലിചെയ്യുകയാണ്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍, ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം യോഗേഷ് ജീവനൊടുക്കിയെന്നാണ് സംശയിക്കുന്നതെന്ന് കൗണ്ടി പൊലീസ് ഉദ്യോഗസ്ഥന്‍ ആന്റണി ഷെല്‍ട്ടണെ ഉദ്ധരിച്ച് ബാള്‍ട്ടിമോര്‍ സണ്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
COMMENTS