ത്രില്ലര്‍ വിഭാഗത്തില്‍ പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍ മുനയില്‍ നിര്‍ത്താനൊരുങ്ങുന്ന ഗരുഡന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. സുരേഷ് ഗോപ...
ത്രില്ലര്‍ വിഭാഗത്തില്‍ പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍ മുനയില്‍ നിര്‍ത്താനൊരുങ്ങുന്ന ഗരുഡന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. സുരേഷ് ഗോപി, ബിജു മേനോന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഗരുഡന്‍ നവാഗതനായ അരുണ്‍ വര്‍മ്മയാണ് സംവിധാനം ചെയ്യുന്നത്. ഈ ചിത്രം മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മ്മിക്കുന്നത്. മൂന്നു ഷെഡ്യൂളോടെ എഴുപത്തിയഞ്ചു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണമായിരുന്നു ചിത്രത്തിനു വേണ്ടി വന്നത്. വന്‍ താരനിരയും വലിയ മുതല്‍ മുടക്കുമുള്ള ലീഗല്‍ ത്രില്ലര്‍ സിനിമയാണ്. നീതിക്കു വേണ്ടി പേരാടുന്ന ഒരു നീതി പാലകന്റേയും കോളജ് പ്രൊഫസറുടേയും ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നത്.
ചിത്രത്തിന്റെ ഓരോ ഘട്ടവും പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ്. ദിലീഷ് പോത്തന്‍, ജഗദീഷ്, സിദ്ദിഖ്, ദിവ്യാ പിള്ള , അഭിരാമി രഞ്ജിനി തലൈവാസില്‍ വിജയ്, അര്‍ജുന്‍ നന്ദകുമാര്‍, മേജര്‍ രവി, ബാലാജി ശര്‍മ്മ, സന്തോഷ് കീഴാറ്റൂര്‍, രഞ്ജിത്ത് കങ്കോള്‍, ജയ്‌സ് ജോസ്, മാളവിക, ജോസുകുട്ടി, ചൈതന്യം പ്രകാശ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. മിഥുന്‍ മാനുവല്‍ തോമസാണ് തിരക്കഥ.
Keywords: Garudan Movie, Malayalam, Suresh Gopi, Biju Menon
COMMENTS