Supreme court seeks UP police encounter status
ന്യൂഡല്‍ഹി: യോഗി ആദിത്യനാഥിന്റെ കാലത്ത് ഉത്തര്‍പ്രദേശില്‍ നടന്ന ഏറ്റുമുട്ടല്‍ കൊലപാതങ്ങളുടെ സമ്പൂര്‍ണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി. 2017 മുതല്‍ ഉത്തര്‍പ്രദേശില്‍ നടന്ന 183 ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
അന്വേഷണ പുരോഗതി, കുറ്റപത്രം, സ്വീകരിച്ച ശിക്ഷാ നടപടികള്‍ എന്നിവയടങ്ങുന്ന റിപ്പോര്‍ട്ട് ആറ് ആഴ്ചയ്ക്കകം സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. ഗുണ്ടാനേതാവ് അതിഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതി നടപടി.
Keywords: Supreme cpurt, Encounter, Status, UP
COMMENTS