Supreme court order about Manipur
ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിചാരം ആസാമിലേക്ക് മാറ്റി സുപ്രീംകോടതി. സുതാര്യമായ രീതിയില്‍ വിചാരണ നടക്കുന്നുയെന്ന് ഉറപ്പുവരുത്താനാണ് സുപ്രീംകോടതി നടപടി.
നിലവിലെ സാഹചര്യത്തില്‍ മണിപ്പൂരില്‍ വിചാരണ സുതാര്യമായി നടക്കില്ലെന്ന് കോടതി വിലയിരുത്തി. അതേസമയം കേസിലെ ഇരകള്‍ക്ക് വിചാരണയ്ക്ക് ആസാമില്‍ എത്താനുള്ള ബുദ്ധിമുട്ട് പരിഗണിച്ച കോടതി അവരുടെ മൊഴി ഓണ്‍ലൈനായി രേഖപ്പെടുത്താനും ഉത്തരവിട്ടു. മണിപ്പൂരില്‍ നടന്ന കൂട്ട ബലാത്സംഗം അടക്കം സിബിഐ അന്വേഷിക്കുന്ന 11 കേസുകളാണ് ആസാമിലേക്ക് മാറ്റിയത്.
Keywords: Supreme court, Manipur, CBI, Online
COMMENTS