Supreme court order about case against Jacob Thomas
ന്യൂഡല്‍ഹി: മുന്‍ ഡി.ജി.പി ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതി കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് സുപ്രീംകോടതി. കേസ് സമഗ്രമായി അന്വേഷിക്കാതെ റദ്ദാക്കിയ ഹൈക്കോടതി നടപടിയില്‍ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചു.
കേസില്‍ വിജിലന്‍സ് അന്വേഷണം രണ്ടു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. അതേസമയം ജേക്കബ് തോമസിനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഹോളണ്ട് കമ്പനിയില്‍ നിന്ന് ഡ്രഡ്ജര്‍ വാങ്ങിയതില്‍ അഴിമതി നടന്നെന്നതായിരുന്നു കേസ്.
keywords: Supreme court, Jacob Thomas, High court, Stay
COMMENTS