Supreme court grants bail for M.Sivasankar
ന്യൂഡല്‍ഹി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. രണ്ടു മാസത്തെ ജാമ്യമാണ് കോടതി അനുവദിച്ചത്. ശിവശങ്കറിന്റെ ചികിത്സാ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി.
ആറു മാസമായി ജയിലില്‍ കഴിയുന്ന ശിവശങ്കറിന് നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. തനിക്ക് നട്ടെല്ലിന് ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും തിരുവനന്തപുരത്തോ കോട്ടയത്തോ നടത്തേണ്ടതാണെന്നുമുള്ള ശിവശങ്കറിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
അതേസമയം ജാമ്യം ദുരുപയോഗം ചെയ്യരുതെന്നും ചികിത്സാ ആവശ്യത്തിന് മാത്രമാണിതെന്നും സാക്ഷികളുമായി ബന്ധപ്പെടരുതെന്നടക്കമുള്ള കര്‍ശന നിര്‍ദ്ദേശങ്ങളും കോടതി നല്‍കിയിട്ടുണ്ട്.
Keywords: Supreme court, M.Sivasankar, Bail, Two months
COMMENTS