തിരുവനന്തപുരം: ഓണത്തിന് പട്ടിണി ഉണ്ണേണ്ട ഗതികേടിലേക്ക് കൂപ്പുകുത്തിയ കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് ആശ്വാസം. തൊഴിലാളി സംഘടനാ നേതാക്കള്‍ ...
തിരുവനന്തപുരം: ഓണത്തിന് പട്ടിണി ഉണ്ണേണ്ട ഗതികേടിലേക്ക് കൂപ്പുകുത്തിയ കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് ആശ്വാസം. തൊഴിലാളി സംഘടനാ നേതാക്കള്‍ കെഎസ്ആര്‍ടിസി മാനേജ്മെന്റുമായി ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ ജീവനക്കാര്‍ക്ക് ഇന്ന് ശമ്പളം വിതരണം ചെയ്യാന്‍ തീരുമാനമായി.
ശമ്പളത്തോടൊപ്പം 2,750 രൂപ ഓണം അലവന്‍സും കൂടി നല്‍കും. ഇതോടെ 26-ാം തീയതി മുതല്‍ നടത്താനിരുന്ന സമരം തൊഴിലാളി യൂണിയനുകള്‍ പിന്‍വലിച്ചിട്ടുണ്ട്. താത്കാലിക ജീവനക്കാര്‍ക്കും സ്വിഫ്റ്റിലെ കരാര്‍ ജീവനക്കാര്‍ക്കും ആയിരം രൂപ വീതം ഉത്സവ ബത്ത നല്‍കാനും തീരുമാനമായി.
Keywords: Salary, Onam Allowance, Ksrtc
COMMENTS