Rajesh Kumar murder verdict
തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് കുമാര്‍ (34) കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവ്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കേസിലെ രണ്ടും മൂന്നും പ്രതികളായ മുഹമ്മദ് സാലിഹ്, അപ്പുണ്ണി എന്നിവര്‍ക്കാണ് കോടതി ജീവപര്യന്തം വിധിച്ചത്.
കേസിലെ ഒന്നാം പ്രതിയും ഖത്തറില്‍ വ്യവസായിയുമായ അബ്ദുല്‍ സത്താറിനെ ഇതുവരെ പിടികൂടിയിട്ടില്ല. കേസിലെ 4 മുതല്‍ 12 വരെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടു.
2018 മാര്‍ച്ച് 27 നാണ് രാജേഷിന്റെ ഉടമസ്ഥതയിലുള്ള റിക്കാര്‍ഡിങ് സ്റ്റുഡിയോയില്‍ വച്ച് അയാളെ വെട്ടികൊന്നത്. ആക്രമത്തില്‍ ഇയാളുടെ സുഹൃത്ത് കുട്ടനും വെട്ടേറ്റിരുന്നു. കേസിലെ ഒന്നാം പ്രതി അബ്ദുല്‍ സത്താറിന്റെ ഭാര്യയുമായുള്ള അടുപ്പമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
Keywords: Radio Jockey, Murder, Verdict


COMMENTS