Rahul Gandhi speaks in loksabha
ന്യൂഡല്‍ഹി: ലോക്‌സഭയില്‍ തിരിച്ചെത്തി മിന്നുന്ന പ്രകടനം കാഴ്ച വച്ച് രാഹുല്‍ ഗാന്ധി എം.പി. ഭരണപക്ഷത്തിന്റെ കടുത്ത പ്രതിരോധത്തെ വകയ്ക്കാതെ തന്നെ അദ്ദേഹം തനിക്ക് പറയാനുള്ളതെല്ലാം വിളിച്ചുപറഞ്ഞു. കഴിഞ്ഞ ദിവസം ഒന്നും മിണ്ടാതിരുന്നതിന് അദ്ദേഹത്തിനെതിരെ കടുത്ത ആക്ഷേപമാണ് ഭരണപക്ഷം ചൊരിഞ്ഞത്. അതിനെല്ലാം തക്ക മറുപടി അവര്‍ക്ക് ഇന്ന് കിട്ടി.
തുടക്കത്തില്‍ തന്നെ അദാനിയെക്കുറിച്ച് താന്‍ ഒന്നും പറയുന്നില്ലെന്നും പേടിക്കേണ്ടെന്നുമാണ് രാഹുല്‍ പറഞ്ഞത്. ഇത് ഭരണപക്ഷത്തു നിന്നും വലിയ ബഹളത്തിന് കാരണമായി.
അഹങ്കാരം മാറ്റിവച്ച് ഇന്ത്യയിലെ സാധാരണക്കാരെ കേള്‍ക്കാന്‍ ഭരണപക്ഷം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണിപ്പൂര്‍ വിഷയവും അദ്ദേഹം അവതരിപ്പിച്ചു.
താന്‍ മണിപ്പൂരില്‍ പോയിരുന്നെന്നും എന്തുകൊണ്ട് നമ്മുടെ പ്രധാനമന്ത്രി അവിടെ പോയില്ലെന്നും അദ്ദേഹം ചോദിച്ചു. കാരണം പ്രധാനമന്ത്രിയെ സംബന്ധിച്ച് മണിപ്പൂര്‍ ഇന്ത്യയിലല്ലെന്നും ഇന്ത്യയെ കൊല്ലുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ഇന്ത്യയെ അറിയാനാണ് താന്‍ ഭാരത് ജോഡോ യാത്ര ചെയ്തതെന്നും അദ്ദേഹം ആവര്‍ത്തിച്ചു. അക്ഷരാര്‍ത്ഥത്തില്‍ ഭരണപക്ഷത്തിന്റെ കടുത്ത പ്രതിരോധത്തിനിടയിലും അദ്ദേഹം തന്റെ രണ്ടാമൂഴത്തില്‍ കസറുകയായിരുന്നു.
Keywords: Rahul Gandhi, Loksabha, Speech, Manipur
 

 
							     
							     
							     
							    
 
 
 
 
 
COMMENTS