Rahul Gandhi refuses apology in Modi surname case
ന്യൂഡല്‍ഹി: മോദി പരാമര്‍ശ കേസില്‍ മാപ്പ് പറയില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച എതിര് സത്യവാങ്മൂലത്തിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഹര്ജിക്കാരന് നിയമത്തെ ദുരുപയോഗം ചെയ്യുകയാണെന്നും മാപ്പ് പറയാനായി നിര്‍ബന്ധിക്കുകയാണെന്നും രാഹുല്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. മാപ്പ് പറയാത്തതിന്റെ പേരിലാണ് തന്നെ ധിക്കാരിയെന്ന് വിളിക്കുന്നതെന്നും താന്‍ കുറ്റക്കാരനല്ലെന്നും കുറ്റം നിലനില്‍ക്കില്ലെന്നും രാഹുല്‍ പറയുന്നു.
കീഴ്ക്കോടതിയുടെ രണ്ടു വര്‍ഷത്തെ തടവ് ശിക്ഷ സ്റ്റേ ചെയ്യണമെന്നും ലോക്സഭയുടെ നിലവിലെ സമ്മേളനങ്ങളില്‍ തുടരാന്‍ അനുവദിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 2019 ല്‍ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിലെ മോദി പരാമര്‍ശത്തെ തുടര്‍ന്നാണ് രാഹുലിന് എം.പി സ്ഥാനം നഷ്ടമാകുന്നത്.
Keywords: Rahul Gandhi, Supreme court, Apology, Surname
COMMENTS