വയനാട്: കേരളത്തെയാകെ ഞെട്ടിച്ചുകൊണ്ട് ഇന്ന് വൈകുന്നേരത്തോടെ സംഭവിച്ച മാനന്തവാടി ജീപ്പ് അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി വയനാട് എം.പി രാഹുല...
വയനാട്: കേരളത്തെയാകെ ഞെട്ടിച്ചുകൊണ്ട് ഇന്ന് വൈകുന്നേരത്തോടെ സംഭവിച്ച മാനന്തവാടി ജീപ്പ് അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി വയനാട് എം.പി രാഹുല്‍ ഗാന്ധി. അപകടം അത്യന്തം ദു:ഖകരമാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടവുമായി സംസാരിച്ചു.
മരിച്ചവരുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെയെന്നും രാഹുല്‍ പറഞ്ഞു. വൈകുന്നേരം മൂന്നരയോടെയാണ് കണ്ണോത്ത് തലപ്പുഴയില്‍ അപകടമുണ്ടായത്. ജീപ്പ് കൊക്കയിലേക്ക് വീണ് 9 പേരാണ് മരിച്ചത്. മക്കിമല ആറാം നമ്പര്‍ കോളനിയിലെ റാണി, ശാന്ത, ചിന്നമ്മ, ലീല, ഷാജ, റാബിയ, ശോഭന, മേരിഅക്ക, വസന്ത എന്നിവരാണ് മരിച്ചത്. തേയില തോട്ടം തൊഴിലാളികളാണ് ഇവര്‍. ബ്രേക്ക് കിട്ടിയില്ലെന്നാണ് സംഭവത്തില്‍ ഡ്രൈവറുടെ മൊഴി.
COMMENTS