Onam ration kit for yellow cards only
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷത്തെ ഓണക്കിറ്റ് മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് മാത്രം. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനം. ഇതോടെ 5.84 ലക്ഷത്തോളം വരുന്ന മഞ്ഞ കാര്‍ഡുകാര്‍ക്ക് മാത്രം ഈ ഓണത്തിന് കിറ്റ് ലഭിക്കും.
സാമൂഹിക നീതി വകുപ്പിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന അനാഥാലയങ്ങള്‍ക്കും അഗതിമന്ദിരങ്ങള്‍ക്കും മഞ്ഞ കാര്ഡുകാര്ക്കൊപ്പം ഓണക്കിറ്റ് നല്‍കും. ഇതിനായി ധനവകുപ്പ് 32 കോടി രൂപ സപ്ലൈകോയ്ക്ക് മുന്‍കൂറായി അനുവദിക്കും.
Keywords: Onam, ration card, Yellow, Kit
COMMENTS