NSS protest against speaker Shamseer continues
ചങ്ങനാശേരി: സ്പീക്കറുടെ ഹിന്ദു വിരുദ്ധ പരാമര്‍ശത്തിനെതിരെ നിലപാട് കടുപ്പിച്ച് എന്‍.എസ്.എസ്. വിഷയത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും നിലപാട് വ്യക്തമാക്കണമെന്ന് എന്‍.എസ്.എസ് ആവശ്യപ്പെട്ടു. അതിനു ശേഷം മറ്റു സമരപരിപാടികളിലേക്ക് കടക്കാനാണ് തീരുമാനം.
വിഷയത്തില്‍ ഷംസീര്‍ മാപ്പു പറയണമെന്ന ഉറച്ച് നിലപാടിലാണ് എന്‍.എസ്.എസ്. മറ്റുള്ള സി.പി.എം നേതാക്കളുടെ ഈ വിഷയത്തിലുള്ള പ്രതികരണമൊന്നും അവര്‍ മുഖവിലയ്ക്കെടുക്കുന്നുമില്ല.
അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഒരു സമുദായ സംഘടനയെ ശത്രുപക്ഷത്ത് നിര്‍ത്തണമോ എന്ന കാര്യത്തില്‍ സി.പി.എം രണ്ടുവട്ടം ചിന്തിക്കും.
Keywords: NSS, Speaker, CM, Government
COMMENTS