N.S.S is against speaker A.M Shamseer's speech
കോട്ടയം: സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ ഹിന്ദു വിരുദ്ധ പരാമര്‍ശത്തില്‍ കടുത്ത നിലപാടുമായി എന്‍.എസ്.എസ്. കഴിഞ്ഞ ദിവസം വിഷയത്തില്‍ സ്പീക്കര്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ട് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ സ്പീക്കര്‍ക്ക് പിന്തുണയുമായി സി.പി.എം നേതാക്കള്‍ രംഗത്തെത്തുകയായിരുന്നു.
ഇതേതുടര്‍ന്നാണ് എന്‍.എസ്.എസ് നിലപാട് കടുപ്പിക്കുന്നത്. എന്‍.എസ്.എസ് ബുധനാഴ്ച വിശ്വാസ സംരക്ഷണദിനമായി ആചരിക്കും. ഇതു സംബന്ധിച്ച് ജി.സുകുമാരന്‍ നായര്‍ കരയോഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിശ്വാസ സംരക്ഷണത്തിനായി ഏതറ്റം വരെ പോകാനും തയ്യാറാണെന്നും എന്‍.എസ്.എസ് വ്യക്തമാക്കി.
Keywords: NSS, Speaker, Speech, CPM
COMMENTS