NSS about puthuppally by election
കോട്ടയം: മിത്ത് വിവാദത്തിനു ശേഷം അകല്‍ച്ചയിലായിരുന്ന എന്‍.എസ്.എസിനെ പുകഴ്ത്തി സി.പി.എം. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് പുകഴ്ത്തല്‍. എന്‍.എസ്.എസിന്റേത് മതനിരപേക്ഷത ഉയര്‍ത്തുന്ന നിലപാടാണെന്നും വിശ്വാസത്തെ വര്‍ഗീയരാഷ്ട്രീയമാക്കുന്നതിനെ അവര്‍ ശക്തമായി എതിര്‍ക്കുമെന്നും പുതുപ്പള്ളി ഇടത് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് പറഞ്ഞു.
സ്ഥാനാര്‍ത്ഥിയായ ശേഷം ജെയ്ക്ക് എന്‍.എസ്.എസ് ആസ്ഥാനത്തെത്തിയിരുന്നു. മിത്ത് വിഷയത്തില്‍ എന്‍.എസ്.എസിന്റെ നാമജപയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്തതിനു ശേഷമുള്ള സിപിഎമ്മിന്റെ നിലപാട് കൗതുകകരമായാണ് ജനങ്ങള്‍ വീക്ഷിക്കുന്നത്.
മിത്ത് വിവാദത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച സുകുമാരന്‍ നായരാകട്ടെ ആ വിഷയത്തെക്കുറിച്ച് പ്രതികരിക്കാന്‍ കൂട്ടാക്കുന്നതുമില്ല. എന്‍.എസ്.എസിന്റേത് സമദൂര നിലപാടാണെന്നും അതു തന്നെയാണ് പുതുപ്പള്ളിയിലേതെന്നും മാത്രമാണ് സുകുമാരന്‍ നായര്‍ പ്രതികരിച്ചത്.
Keywords: NSS, Puthuppally, By election, Jaick C Thomas
COMMENTS