കോട്ടയം: അടുത്തമാസം അഞ്ചിന് പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്...
കോട്ടയം: അടുത്തമാസം അഞ്ചിന് പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് അവസാനിക്കും.
തുടര്‍ന്ന് നാലുമണിയോടെ സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിക്കുന്ന നടപടികളിലേക്ക് കടക്കും.
ഏഴുപേരുടെ നാമനിര്‍ദേശപത്രികയാണ് സ്വീകരിച്ചിട്ടുള്ളത്.
ചാണ്ടി ഉമ്മന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), ജെയ്ക് സി. തോമസ്((കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്), ജി. ലിജിന്‍ലാല്‍(ഭാരതീയ ജനതാ പാര്‍ട്ടി), ലൂക്ക് തോമസ് (ആം ആദ്മി പാര്‍ട്ടി), പി.കെ. ദേവദാസ് (സ്വതന്ത്രസ്ഥാനാര്‍ഥി ) സന്തോഷ് ജോസഫ്(സ്വതന്ത്ര സ്ഥാനാര്‍ഥി), ഷാജി(സ്വതന്ത്രസ്ഥാനാര്‍ഥി) എന്നിവരുടെ നാമനിര്‍ദേശപത്രികകളാണു സ്വീകരിച്ചിട്ടുള്ളത്.
COMMENTS