കോട്ടയം: പുതുപ്പള്ളി നിയോജന മണ്ഡലത്തില്‍ നാമ നിര്‍ദേ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്നലെ കഴിഞ്ഞപ്പോള്‍ സ്ഥാനാര്‍ത്ഥികളുടെ ആസ്ഥി വിവ...
കോട്ടയം: പുതുപ്പള്ളി നിയോജന മണ്ഡലത്തില്‍ നാമ നിര്‍ദേ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്നലെ കഴിഞ്ഞപ്പോള്‍ സ്ഥാനാര്‍ത്ഥികളുടെ ആസ്ഥി വിവരങ്ങള്‍ പുറത്ത്. ഇപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത് ഉമ്മന്‍ ചാണ്ടിയുടെ മകനും പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ചാണ്ടി ഉമ്മന്റെ സ്വത്ത് വിവരങ്ങളാണ്. ചാണ്ടി ഉമ്മന്റെ കൈവശം ആകെയുള്ളത് 15000 രൂപയാണെന്നും അക്കൗണ്ടില്‍ 15.98 ലക്ഷം രൂപയുണ്ടെന്നും ബാധ്യത 12.72 ലക്ഷം രൂപയാണെന്നും നാമനിര്‍ദേശ പത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ പറയുന്നു.
അഭിഭാഷകനും സോഷ്യല്‍ വര്‍ക്കറുമാണ് എന്ന് പറയുന്ന സത്യവാങ് മൂലത്തില്‍ 25,000 രൂപ മാസ വരുമാനമുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. സ്വന്തമായി സ്ഥലമോ, വീടോ ഇല്ല.
കാനറാ ബാങ്കിന്റെ തിരുവനന്തപുരം വഴുതക്കാട് ശാഖയിലെ സേവിംങ്സ് അക്കൗണ്ടില്‍ 22,628 രൂപയും, ഇതേ ശാഖയില്‍ തന്നെ ഫിക്സഡ് ഡെപ്പോസിറ്റായി ഒന്‍പത് ലക്ഷം രൂപയും ഉണ്ട്.
ഇതേ ബാങ്കിന്റെ ശാഖയില്‍ തന്നെ അഞ്ചു ലക്ഷം രൂപ മറ്റൊരു ഫിക്സഡ് ഡെപ്പോസിറ്റായും ഉണ്ട്.
എസ്.ബിഐയുടെ തിരുവനന്തപുരം ശാഖയിലെ എസ്.ബി അക്കൗണ്ടില്‍ 1.22 ലക്ഷം രൂപയും, 23,515 രൂപയും ഉണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ശാഖയിലെ എസ്.ബി അക്കൗണ്ടില്‍ 145 രൂപയും, ഫെഡറല്‍ ബാങ്കിന്റെ പുതുപ്പള്ളി ശാഖയില്‍ 4894 രൂപയും, ധനലക്ഷ്മി ബാങ്കന്റെ പനമ്പള്ളി നഗര്‍ ശാഖയിലെ എസ്.ബി അക്കൗണ്ടില്‍ പതിനായിരം രൂപയും ഉണ്ട്.
വിവിധ ബാങ്കുകളിലെ സേവിംങ്സ് അക്കൗണ്ടുകളിലും ഫിക്സഡ് ഡെപ്പോസിറ്റുകളിലുമായി 15.98 ലക്ഷം രൂപയാണ് ചാണ്ടി ഉമ്മന്റെ അക്കൗണ്ടിലുള്ളത്.
കാനറാ ബാങ്കിന്റെ തിരുവനന്തപുരം ശാഖയിലെ നിക്ഷേപത്തിന്മേലുള്ള 7.85 ലക്ഷം രൂപയുടെ വായ്പയും, എഫ്ഡി അക്കൗണ്ടിന്മേല്‍ 4.46 ലക്ഷംരൂപയുടെ ഓവര്‍ ഡ്രാഫ്റ്റും, തിരുവനന്തപുരം ജില്ലാ ലോയേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്നുള്ള 40,385 രൂപയുടെ വായ്പയും ചാണ്ടിയുടെ പേരിലുണ്ടെന്നും സത്യവാങ് മൂലത്തില്‍ വ്യക്തമാക്കുന്നു.
Keywords: Chandy Oommen, Account details, Election
COMMENTS