There is no controversy in naming the place where Chandrayaan landed on the South Pole of the Moon as Shivashakti Point, said ISRO Chairman
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തില്‍ ചന്ദ്രയാന്‍ ഇറങ്ങിയ സ്ഥാനത്തിന് ശിവശക്തി പോയിന്റ് എന്ന് നാമകരണം ചെയ്തതില്‍ വിവാദം വേണ്ടെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ് സോമനാഥ്.
തിരുവനന്തപുരത്ത് വെങ്ങാനൂര്‍ ചാവടിനട പൗര്‍ണമിക്കാവ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു സോമനാഥ്.
അന്യ ഗ്രഹത്തില്‍ മുമ്പും പല രാജ്യങ്ങളും ഇതുപോലെ പേരിട്ടുണ്ട്. നമുക്കും അങ്ങനെ പേരിടാന്‍ അവകാശമുണ്ട്. ഇക്കാര്യത്തില്‍ വിവാദത്തിന്റെ ആവശ്യമില്ലെന്നും സോമനാഥ് പറഞ്ഞു.
ക്ഷേത്ര ദര്‍ശനം തന്റെ വ്യക്തിപരമായ കാര്യമാണെന്നും ശാസ്ത്രവും വിശ്വാസവും രണ്ടായി കണ്ടാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രയാനിലെ എല്ലാ ഉപകരണങ്ങളും കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. പല വിലപ്പെട്ട വിവരങ്ങളും ഇതിനകം കിട്ടി. ശാസ്ത്രജ്ഞരുടെ അവലോകനത്തിനു ശേഷം നിഗമനങ്ങള്‍ പുറത്തുവിടും.
ചന്ദ്രനില്‍ 14 ദിവസം മാത്രമാണ് സൂര്യപ്രകാശം കിട്ടുക. അടുത്ത 14 ദിവസം ഇരുട്ടാണ്. ഈ സമയം റോവര്‍ ഒരു സ്ലീപ്പിംഗ് മോഡിലേക്ക് പോകും. 14 ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും സൂര്യപ്രകാശം കിട്ടുമ്പോള്‍ റോവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കും.
'ആദിത്യ എല്‍ 1 വിക്ഷേപണത്തിനുള്ള തീയതി ഉടന്‍ പ്രഖ്യാപിക്കും. ഐഎസ്ആര്‍ഒയിലെ ജീവനക്കാര്‍ക്ക് ഓണാവധിയില്ല. പക്ഷേ, ഞങ്ങളവിടെ ഓണം ആഘോഷിക്കുമെന്നും സോമനാഥ് പറഞ്ഞു.
COMMENTS