No confidance motion debate in loksabha
ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയവുമായി ബന്ധപ്പെട്ടുള്ള അവിശ്വാസ പ്രമേയം ലോക്‌സഭയില്‍ ചര്‍ച്ചചെയ്യാന്‍ തീരുമാനം. ഈ മാസം എട്ടിന് വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ സഖ്യമായ ഇന്ത്യ കൊണ്ടുവന്ന അവിശ്വാസ പ്രമേയം സഭ ചര്‍ച്ച ചെയ്യും. പ്രധാനമന്ത്രി ഈ മാസം പത്തിന് ഇതിനുള്ള മറുപടി പറയും.
പ്രധാനമന്ത്രി മറുപടി പറയണമെന്നതായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. കോണ്‍ഗ്രസ് സഭാകക്ഷി ഉപനേതാവും എം.പിയുമായ ഗൗരവ് ഗൊഗോയ് ആണ് ഇതു സംബന്ധിച്ചുള്ള നോട്ടീസ് നല്‍കിയത്.
അതേസമയം ബി.ആര്‍.എസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അനുമതി നല്‍കിയിരുന്നില്ല. അതിനാല്‍ തന്നെ ബി.ആര്‍.എസും മറ്റ് പ്രതിപക്ഷ സഖ്യത്തിലില്ലാത്ത പാര്‍ട്ടികളും അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ വ്യക്തതയില്ല.
Keywords: Loksabha, No confidance motion debate, PM, INDIA
COMMENTS