M.Vincent MLA's notice against minister G.R Anil
തിരുവനന്തപുരം: മന്ത്രി ജി.ആര്‍ അനിലിനെതിരെ സ്പീക്കര്‍ക്ക് അവകാശലംഘന നോട്ടീസ് നല്‍കി എം.വിന്‍സെന്റ് എം.എല്‍.എ. വിയക്കയറ്റവുമായി ബന്ധപ്പെട്ട് നിയമസഭയെയും സാമാജികരെയും തെറ്റിദ്ധരിപ്പിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.
സഭയില്‍ സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ 13 നിത്യോപയോഗ സാധനങ്ങള്‍ ഇല്ലെന്ന് പറഞ്ഞ പ്രതിപക്ഷനേതാവ് വി.ഡി സതീശനെ ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി സാധനങ്ങള്‍ എല്ലാ സപ്ലൈകോകളിലും ലഭ്യമാണെന്ന് അറിയിക്കുകയും കൂടെ വന്നാല്‍ തെളിയിക്കാമെന്ന് വെല്ലുവിളിക്കുകയുമായിരുന്നു.
എന്നാല്‍ അന്നു തന്നെ മാധ്യമങ്ങള്‍ സപ്ലൈകോകളില്‍ സാധനങ്ങളില്ലെന്ന് തെളിയിച്ചിരുന്നു. ഇതേതുടര്‍ന്ന് മന്ത്രി അവശ്യസാധനങ്ങളെല്ലാം ഉടന്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് മന്ത്രിക്കെതിരെ ഇപ്പോള്‍ എം.വിന്‍സെന്റ് എം.എല്‍.എ നോട്ടീസ് നല്‍കിയത്.
Keywords: Notice, Niyamasabha, M.Vincent, G.R Anil
 

 
							     
							     
							     
							    
 
 
 
 
 
COMMENTS