തിരുവനന്തപുരം: മിത്ത് വിവാദത്തില്‍ മലക്കംമറിഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഗണപതി മിത്താണെന്ന് താനോ സ്പീക്കര്‍ എ.എന്‍ ഷംസ...
തിരുവനന്തപുരം: മിത്ത് വിവാദത്തില്‍ മലക്കംമറിഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഗണപതി മിത്താണെന്ന് താനോ സ്പീക്കര്‍ എ.എന്‍ ഷംസീറോ പറഞ്ഞിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. വിഷയം കൈവിട്ടുപോയതോടെയാണ് പുതിയ വെളിപ്പെടുത്തലെന്നത് ശ്രദ്ധേയമാണ്.
`പരശുരാമന്‍ മഴുവെറിഞ്ഞുണ്ടാക്കിയ കേരളം' എന്നതാണ് താന്‍ മിത്തായി പറഞ്ഞതെന്നും അല്ലാഹു എന്നത് വിസ്വാസികളുടെ വിശ്വാസപ്രമാണത്തിന്റെ ഭാഗമാണെന്നും അതുപോലെ തന്നെയാണ് ഗണപതിയെന്നും മറിച്ച് ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ലെന്നും ഗോവിന്ദന്‍ ആവര്‍ത്തിച്ചു.
ഇതോടൊപ്പം വിഷയത്തില്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശനെതിരെയും എം.വി ഗോവിന്ദന്‍ ഗുരുതര ആരോപണം ഉന്നയിച്ചു. വി.ഡി സതീശനും കെ.സുരേന്ദ്രനും വര്‍ഗീയതയ്ക്ക് കൂട്ടു നില്‍ക്കുകയാണെന്ന് ഗോവിന്ദന്‍ ആരോപണം ഉന്നയിച്ചു.
Keywords: M.V Govindan, Myth, lord Ganesha, Speaker
COMMENTS