മൂവാറ്റുപുഴ: കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയില്‍ നിന്നും ചട്ടവിരുദ്ധമായി മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ മാസപ്പ...
മൂവാറ്റുപുഴ: കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയില്‍ നിന്നും ചട്ടവിരുദ്ധമായി മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ മാസപ്പടി വാങ്ങിയെന്നും നികുതി അടച്ചില്ലെന്നും കാണിച്ചുള്ള പരാതിയില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കും അനുകൂല വിധി.
സി.എം.ആര്‍.എല്‍ മാസപ്പടി ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയതോടെ ഇരുവര്‍ക്കും ആശ്വാസം.
തെളിവുകളുടെ അഭാവത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിടാന്‍ ആവില്ലെന്ന് കോടതി വ്യക്തമാക്കി. കുറ്റകൃത്യം നടന്നുവന്ന തെളിയിക്കാനുള്ള രേഖകളില്ല. പത്രവാര്‍ത്തകളുടെ പേരില്‍ കേസെടുത്ത് അന്വേഷണം നടത്താനാവില്ലെന്നും കോടതി വ്യക്തമാക്കി.
കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. പിണറായി വിജയന്റെ മകള്‍ വീണ വിജയനടക്കം കരിമണല്‍ കമ്പനിയോട് വാങ്ങിയത് മാസിപ്പടിയാണെന്നും അന്വേഷിച്ച് നടപടിയെടുക്കണമെന്നായിരുന്നു ആവശ്യം.
സംഭവത്തില്‍ മുഖ്യമന്ത്രി ഇതുവരെ നേരിട്ട് പ്രതികരണമൊന്നും നടത്തിയിട്ടില്ല. പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്‍ കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രിയുടെ മകളെ പ്രതിരോധിച്ച് രംഗത്തെത്തിയിരുന്നു. മാത്രമല്ല, പാര്‍ട്ടി പത്രമായ ദേശാഭിമാനിയിലൂടെയും വീണയ്ക്ക് അനുകൂലമായി പാര്‍ട്ടി പ്രതിരോധം തീര്‍ക്കുന്നുണ്ടായിരുന്നു.
COMMENTS