കൊച്ചി: ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാലിനെ സംരക്ഷിക്കുന്ന നിലപാടെടുത്ത സര്‍ക്കാരിനും നടന്‍ മോഹന്‍ലാലിനും തിരിച്ചടി. കേസില്‍ മോഹന്‍ലാല്‍ വ...
കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷ കോടതി തള്ളി. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് തള്ളി ഹര്‍ജിക്കാരുടെ വാദം അംഗീകരിച്ചത്. സര്‍ക്കാരിന്റെ നടപടിയില്‍ പൊതുതാത്പര്യം ഇല്ലെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.
പ്രത്യേക നിയമത്തിനുകീഴില്‍ വരുന്ന കുറ്റങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. ഒരു വ്യക്തിക്ക് വേണ്ടി സര്‍ക്കാരിന് തീരുമാനം എടുക്കാന്‍ ആകില്ലെന്നും കോടതി നിരീക്ഷിച്ചു.
മോഹന്‍ലാലിന്റെ തേവരയിലെ വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് രണ്ടു ജോഡി ആനകൊമ്പും ആന കൊമ്പില്‍ തീര്‍ത്ത വിഗ്രഹങ്ങളും കണ്ടെത്തിയത്. ആദായ നികുതി വകുപ്പ് വനം വകുപ്പിനെ അറിയിച്ചതിനെ തുടര്‍ന്ന് കേസ് എടുക്കുകയായിരുന്നു. ആനക്കൊമ്പ് തനിക്ക് സമ്മാനമായി ലഭിച്ചതാണെന്നാണ് മോഹന്‍ലാലിന്റെ വാദം.
2012ലാണ് വനം വകുപ്പ് മോഹന്‍ലാലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഏഴ് വര്‍ഷം കഴിഞ്ഞിട്ടും കേസില്‍ തീര്‍പ്പു കല്‍പ്പിച്ചിട്ടില്ല. ഇതിനെതിരെയാണ് ഹൈക്കോടതി അടുത്തിടെ പരാമര്‍ശം ഉന്നയിച്ചിരുന്നു.
കെ കൃഷണകുമാര്‍ എന്നയാളുടെ പക്കല്‍ നിന്നും 65000 രൂപ കൊടുത്ത് വാങ്ങിയതായിരുന്നു ആനക്കൊമ്പുകള്‍ എന്നായിരുന്നു മോഹന്‍ലാലിന്റെ വാദം. ആനക്കൊമ്പ് സൂക്ഷിക്കാന്‍ മോഹന്‍ലാലിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല. മറ്റ് രണ്ട് ആളുകളുടെ ലൈസന്‍സിലാണ് ആനക്കൊമ്പ് സൂക്ഷിച്ചിരുന്നത്.
Keywords: Mohanlal, Face Trial, Ivory case
COMMENTS