Ministers meeting today
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത സാമ്പത്തിക ഞെരുക്കമുണ്ടെന്നു വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി സംസ്ഥാനത്തെ അവസ്ഥ വെളിപ്പെടുത്തിയത്. പണം അനുവദിക്കാത്തതിനാല്‍ വകുപ്പുകളുടെ പ്രവര്‍ത്തനം നടക്കുന്നില്ലെന്ന മന്ത്രിമാരുടെ പരാതിക്ക് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ ധനമന്ത്രിയും സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറഞ്ഞിരുന്നു. കേന്ദ്രസര്‍ക്കാരാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ അവസ്ഥയിലാക്കിയതെന്ന് ധനമന്ത്രി പറഞ്ഞിരുന്നു. യു.ഡി.എഫ് എം.പിമാരും വേണ്ടവിധത്തില്‍ സഹകരിക്കുന്നില്ലെന്നും ധനമന്ത്രി ആരോപണം ഉന്നയിച്ചിരുന്നു.
Keywords: CM, Cabinet, Meeting, Fund
COMMENTS