Ministers criticize speaker in niyama sabha today
തിരുവനന്തപുരം: നിയമസഭയില്‍ ശക്തമായ ഭരണ പ്രതിപക്ഷ വാക് പോര് നടന്നു. തുടര്‍ന്ന് മന്ത്രിമാര്‍ അടക്കമുള്ള ഭരണപക്ഷം ഒറ്റക്കെട്ടായി എഴുന്നേറ്റ് നിന്ന് സംസാരിച്ചതോടെ പ്രതിപക്ഷം സംസാരിക്കാന്‍ സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുകയും സഭ വിട്ടിറങ്ങുകയുമായിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ അടിയന്തര പ്രമേയ പ്രസംഗത്തിനിടെ മന്ത്രിമാര്‍ ഇടപെടുകയായിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവ് വഴങ്ങാതെ ഇടപെടാന്‍ അനുവദിക്കില്ലെന്നുള്ള സ്പീക്കറുടെ നിലപാടാണ് മന്ത്രിമാരെ ചൊടിപ്പിച്ചത്. മന്ത്രിമാരായ കെ.എന്‍ ബാലഗോപാലും പി.രാജീവുമാണ് സ്പീക്കറിനെതിരെ രംഗത്തെത്തിയത്.
വകുപ്പുകളെക്കുറിച്ച് മോശമായി സംസാരിക്കുമ്പോള്‍ ഇടപെടാന്‍ അനുവദിക്കാതിരിക്കാനുള്ള ഒരു സംരക്ഷണവും ആവശ്യമില്ലെന്ന് മന്ത്രിമാര്‍ പറഞ്ഞു. എന്നാല്‍ അടിയന്തര പ്രമേയം സംസാരിക്കുമ്പോല്‍ പ്രതിപക്ഷം വഴങ്ങുന്നില്ലെങ്കില്‍ സംസാരിക്കാനനുവദിക്കാറില്ലെന്നും വിഷയം പരിശോധിക്കാമെന്നും സ്പീക്കര്‍ മന്ത്രിമാര്‍ക്ക് മറുപടി നല്‍കി.
Keywords: Niyamasabha, Speaker, V.D satheesan, Ministers
COMMENTS