Minister Riyas about CMRL issue
കോഴിക്കോട്: മാസപ്പടി വിവാദത്തില്‍ മാധ്യമങ്ങളോട് ക്ഷോഭിച്ച് മന്ത്രി മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയുടെ മകളും റിയാസിന്റെ ഭാര്യയുമായ വീണ സി.എം.ആര്‍.എല്‍ കമ്പനിയില്‍ നിന്നും സേവനം ഒന്നും നല്‍കാതെ മാസപ്പടി കൈപ്പറ്റിയ വിഷയത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മാധ്യമങ്ങളെ കുറ്റപ്പെടുത്തിയും വ്യക്തമായ പ്രതികരണം നല്‍കാതെയും മന്ത്രി മുഹമ്മദ് റിയാസ്.
സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇതുസംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിയിട്ടുണ്ടെന്നും എത്ര തവണ ചോദ്യം ആവര്‍ത്തിച്ചാലും ഇതു തന്നെയാണ് ഉത്തരമെന്നും മന്ത്രി പറഞ്ഞു.
വിവാദത്തിനു പിന്നില്‍ മാധ്യമ ഉടമകളാണെന്നും സ്വാതന്ത്ര്യം ലഭിക്കാത്ത വിഭാഗമാണ് മാധ്യമപ്രവര്‍ത്തകരെന്നും ഉടമകളുടെ താല്പര്യം സംരക്ഷിക്കാന്‍ ഇറങ്ങിയിരിക്കുകയാണെന്നും മന്ത്രി ആക്ഷേപിച്ചു.
വിഷയത്തില്‍ മറുപടി നല്‍കാതെ മുഖ്യമന്ത്രിയും മരുമകനും ഒളിച്ചുകളിക്കുകയാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതാകാം മന്ത്രിയെ ചൊടിപ്പിച്ചത്. അതേസമയം മാസപ്പടി വിഷയത്തില്‍ മൗനം പാലിക്കാനാണ് പാര്‍ട്ടി തീരുമാനം.
Keywords: Minister Riyas, CMRL, Media, Veena
COMMENTS