Minister K.Krishnankutty about electricity rate
പാലക്കാട്: വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചേക്കുമെന്ന് സൂചന നല്‍കി മന്ത്രി കെ.കൃഷ്ണന്‍കുട്ടി. സംസ്ഥാനത്ത് മഴ പെയ്തില്ലെങ്കില്‍ വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്നും ഡാമുകളില്‍ വെള്ളമില്ലെന്നും മന്ത്രി വ്യക്തമാക്കി.
എന്നാല്‍ നിരക്ക് കൂട്ടാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും നാളത്തെ വൈദ്യുതി ബോര്‍ഡ് യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
മഴ പെയ്യുകയാണെങ്കില്‍ നിരക്ക് കൂട്ടേണ്ട ആവശ്യമില്ലെന്നും ഇല്ലെങ്കില്‍ അധിക വൈദ്യുതി പണം കൊടുത്ത് വാങ്ങേണ്ടിവരുമെന്നും അതിനാലാണ് നിരക്ക് കൂട്ടേണ്ടിവരുന്നതെന്നും മന്ത്രി ആവര്‍ത്തിച്ചു
COMMENTS