കോട്ടയം: കൈതേപ്പാലം മൃഗാശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരിയായ പി.ഒ സതിയമ്മയെ ജോലിയില്‍ നിന്ന് മാറ്റിയത് പരാതിയുടെ അടിസ്ഥാനത്തിലെന്ന് മന്ത്ര...
കോട്ടയം: കൈതേപ്പാലം മൃഗാശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരിയായ പി.ഒ സതിയമ്മയെ ജോലിയില്‍ നിന്ന് മാറ്റിയത് പരാതിയുടെ അടിസ്ഥാനത്തിലെന്ന് മന്ത്രി ജെ. ചിഞ്ചുറാണി.
ആളുമാറിയാണ് സതിയമ്മ ജോലി ചെയ്തതെന്നും ഇതു സംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നീക്കം ചെയ്തതെന്നും മന്ത്രി വിശദീകരിച്ചു. ജിജിമോള്‍ എന്ന ആളുടെ പേരിലാണ് സതിയമ്മ ജോലി ചെയ്തതെന്നും പണം നല്‍കിയിരുന്നതും ജിജിമോള്‍ക്കാണെന്നും പരാതി വന്ന അടിസ്ഥാനത്തിലാണ് നടപടിയെന്നുമാണ് മന്ത്രിയുടെ വിശദീകരണം.
ഒരാഴ്ച മുമ്പാണ് സതിയമ്മയ്‌ക്കെതിരെ പരാതി വന്നത്. പുറത്താക്കിയത് പ്രതികാരനടപടിയോ, പിന്നില്‍ രാഷ്ട്രീയമോ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
Keywords: Sathyamma, Minister Chinchu Rani, Kerala, Oommenchandy
COMMENTS