വയനാട് : ഇന്നലെ വൈകിട്ട് വയനാട് കണ്ണോത്ത് മലയില്‍ ജീപ്പ് മറിഞ്ഞ് 9 പേര്‍ മരിച്ച അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാര വിതരണം വേ...
വയനാട് : ഇന്നലെ വൈകിട്ട് വയനാട് കണ്ണോത്ത് മലയില്‍ ജീപ്പ് മറിഞ്ഞ് 9 പേര്‍ മരിച്ച അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാര വിതരണം വേഗത്തിലാക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. ദുരന്തത്തിന് ഇരകളായ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ളവര്‍ക്ക് പ്രത്യേക സഹായം നല്‍കും.
നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. ആവശ്യമെങ്കില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി ഉറപ്പു നല്‍കിയതായും ശശീന്ദ്രന്‍ പറഞ്ഞു.
ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് കണ്ണോത്ത് തലപ്പുഴയില്‍ അപകടമുണ്ടായത്. മരിച്ചവരില്‍ അധികവും സ്ത്രീകളാണ്. ജീപ്പിന് ബ്രേക്ക് കിട്ടിയില്ലെന്നാണ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലുള്ള ഡ്രൈവറുടെ മൊഴി.
COMMENTS