Mannarasala Amma passed away
ആലപ്പുഴ: മണ്ണാറശാല ക്ഷേത്ര പൂജാരിണി ഉമാദേവി അന്തര്‍ജനം (94) അന്തരിച്ചു. 1949 ല്‍ മണ്ണാറശാല ഇല്ലത്തെ എം.ജി നാരായണന്‍ നമ്പൂതിരിയുമായുള്ള വിവാഹത്തെ തുടര്‍ന്നാണ് ഉമാദേവി അന്തര്‍ജനം മണ്ണാറശാല കുടുംബാംഗമാകുന്നത്.
തുടര്‍ന്ന് അവിടുത്തെ പാരമ്പര്യം അനുസരിച്ച് അപ്പോഴത്തെ അമ്മ 1993 ഒക്ടോബര്‍ നാലിന് നിര്യാതയായപ്പോഴാണ് അടുത്ത അമ്മയായി ഉമദേവി അന്തര്‍ജനം ചുമതലയേറ്റത്. തുടര്‍ന്ന് ഇത്രയും വര്‍ഷക്കാലവും അമ്മ നാഗദൈവങ്ങളെ സേവിച്ചു.
1995 മാര്‍ച്ച് 22 തൊട്ട് ക്ഷേത്ര പൂജയും നടത്തിയിരുന്നത് അമ്മയാണ്. മണ്ണാറശാലയില്‍ നാഗദൈവങ്ങള്‍ക്കൊപ്പം തന്നെ പ്രാധാന്യമുള്ളവരാണ് അവിടുത്തെ അമ്മമാരും.
Keywords: Mannarasala, Amma, Umadevi Antharjanam, Passed away
COMMENTS