തിരുവനന്തപുരം: ലൈഫ് മിഷന്‍ കോഴക്കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ജയില്‍മോചിതനായി. ആറ് മ...
തിരുവനന്തപുരം: ലൈഫ് മിഷന്‍ കോഴക്കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ജയില്‍മോചിതനായി. ആറ് മാസത്തെ ജയില്‍വാസത്തിനുശേഷമാണ് ഇപ്പോള്‍ ശിവശങ്കര്‍ പുറത്തിറങ്ങുന്നത്.
കേസില്‍ തുടരന്വേഷണം പുരോഗമിക്കുകയായതിനാല്‍ ഇ.ഡി ജാമ്യത്തെ ശക്തമായി എതിര്‍ത്തിരുന്നു. വിചാരണ കോടതിയും ഹൈക്കോടതിയും ജാമ്യം നിഷേധിച്ച കേസില്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ച് സുപ്രിംകോടതിയാണ് ജാമ്യം നല്‍കിയത്.
ലൈഫ് മിഷന്‍ കേസില്‍ പ്രതിയായ സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 14നാണ് ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.
Keywords: Shivshankar, Bail, ED, Swapna Suresh
COMMENTS