ലൂണ-25 ചന്ദ്രനില്‍ തകര്‍ന്നുവീണു, 50 വര്‍ഷത്തിനു ശേഷമുള്ള റഷ്യയുടെ ചാന്ദ്രദൗത്യം പരാജയം

മോസ്‌കോ: 50 വര്‍ഷത്തിനിടെ റഷ്യയുടെ ആദ്യത്തെ ചാന്ദ്രദൗത്യമായ ലൂണ-25 പേടകം, ലാന്‍ഡിംഗിന് മുമ്പ് ചന്ദ്രനില്‍ തകര്‍ന്നുവീണതായി റഷ്യന്‍ ബഹിരാകാശ ...


മോസ്‌കോ: 50 വര്‍ഷത്തിനിടെ റഷ്യയുടെ ആദ്യത്തെ ചാന്ദ്രദൗത്യമായ ലൂണ-25 പേടകം, ലാന്‍ഡിംഗിന് മുമ്പ് ചന്ദ്രനില്‍ തകര്‍ന്നുവീണതായി റഷ്യന്‍ ബഹിരാകാശ ഏജന്‍സി റോസ്‌കോസ്മോസ് അറിയിച്ചു.

ഉച്ചയ്ക്ക് 2:57 ന് ലൂണ-25 യുമായുള്ള ആശയവിനിമയം നഷ്ടപ്പെടുകയായിരുന്നു. 'ക്രാഫ്റ്റ് കണ്ടെത്തുന്നതിനും അതുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനും സ്വീകരിച്ച നടപടികള്‍ വിജയിച്ചില്ല. എന്ത് സാങ്കേതിക പ്രശ്നങ്ങളാണ് സംഭവിച്ചതെന്ന് ഒരു സൂചനയും കിട്ടിയിട്ടില്ല. തകര്‍ച്ചയുടെ കാരണങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിക്കുമെന്ന് ബഹിരാകാശ ഏജന്‍സി അറിയിച്ചു.

പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്ന് വര്‍ദ്ധിച്ചുവരുന്ന ഒറ്റപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സ്വതന്ത്ര ചാന്ദ്ര പര്യവേഷണം റഷ്യ വീണ്ടും തുടങ്ങിയതിനു രാഷ്ട്രീയ മാനങ്ങളുമുണ്ടായിരുന്നു. സോവിയറ്റ് കാലഘട്ടത്തിലെ ലൂണ പദ്ധതിയുടെ പൈതൃകം ലൂണ-25 തിരികെ പിടിക്കാമെന്നു റഷ്യ പ്രതീക്ഷിച്ചിരുന്നു.

800 കിലോഗ്രാം ഭാരമുള്ള ലൂണ-25 പേടകം ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുകയായിരുന്നു ലക്ഷ്യം. ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിന് മുന്നോടിയായി വലംവയ്‌ക്കേണ്ട ഭ്രമണപഥത്തിലേക്ക് ലൂണ-25 പേടകത്തെ മാറ്റാന്‍ സാധിച്ചില്ലെന്ന് ഇന്നലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ചൊവ്വയുടെ ഉപഗ്രഹങ്ങള്‍ പര്യവേക്ഷണം ചെയ്യാനുള്ള സോവിയറ്റ് യൂണിയന്റെ ഫോബോസ് 2 പേടകം ഓണ്‍ബോര്‍ഡ് കമ്പ്യൂട്ടര്‍ തകരാര്‍ മൂലം 1989 ല്‍ തകര്‍ന്നതിനു ശേഷം ഒരു ആകാശ ദൗത്യത്തിനു റഷ്യ മുതിരുന്നത് ആദ്യമായാണ്.

ചാന്ദ്രദൗത്യം വിജയിക്കാന്‍ 70 ശതമാനമേ സാദ്ധ്യതയുള്ളൂ എന്ന് ജൂണില്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനോട് റോസ്‌കോസ്മോസ് മേധാവി യൂറി ബോറിസോവ് പറഞ്ഞിരുന്നു.

ഓഗസ്റ്റ് 11 നായിരുന്നു ലൂണ 25 വിക്ഷേപിച്ചത്. അഞ്ചുദിവസം കൊണ്ട് ചന്ദ്രന്റെ ആകര്‍ഷണവലയത്തിലെത്തുകയും ഏഴു ദിവസത്തില്‍ ലാന്‍ഡിങ് നടത്താനുമായിരുന്നു പദ്ധതി. 

Summary: The Luna-25 probe, Russia's first lunar mission in 50 years, crashed on the moon before landing, according to the Russian space agency Roscosmos. Communication with Luna-25 was lost at 2:57 p.m.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,312,Cinema,1292,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,indi,1,India,5463,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,11738,Kochi.,2,Latest News,3,lifestyle,227,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1560,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,408,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,919,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1168,
ltr
item
www.vyganews.com: ലൂണ-25 ചന്ദ്രനില്‍ തകര്‍ന്നുവീണു, 50 വര്‍ഷത്തിനു ശേഷമുള്ള റഷ്യയുടെ ചാന്ദ്രദൗത്യം പരാജയം
ലൂണ-25 ചന്ദ്രനില്‍ തകര്‍ന്നുവീണു, 50 വര്‍ഷത്തിനു ശേഷമുള്ള റഷ്യയുടെ ചാന്ദ്രദൗത്യം പരാജയം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjNGpMbhk7RJXy3hR_AqM5phwNFrMjRFBS9jcD1fLhG5PZ2Q3US3IgERW3X0tpjetLVhN1ekrv2tCO-pQAy39cIo2Hj9Sq8PhAoAODpzklSgcT75KpdXu0mCjJu9U-_MYQj8MKFqfo-pJFpen0l6yegcehVmTYfJ2u7ctPg4GVvfNAO86T4EUvKfXj3Sz4/s320/Luna%2025%20vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjNGpMbhk7RJXy3hR_AqM5phwNFrMjRFBS9jcD1fLhG5PZ2Q3US3IgERW3X0tpjetLVhN1ekrv2tCO-pQAy39cIo2Hj9Sq8PhAoAODpzklSgcT75KpdXu0mCjJu9U-_MYQj8MKFqfo-pJFpen0l6yegcehVmTYfJ2u7ctPg4GVvfNAO86T4EUvKfXj3Sz4/s72-c/Luna%2025%20vyganews.jpg
www.vyganews.com
https://www.vyganews.com/2023/08/luna-25-probe-crashed-on-moon-before.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2023/08/luna-25-probe-crashed-on-moon-before.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy