തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കൊപ്പം വൈദ്യുതി പ്രതിസന്ധിയും രൂക്ഷമാകാന്‍ സാധ്യതയുണ്ടായിരുന്ന സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് താല...
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കൊപ്പം വൈദ്യുതി പ്രതിസന്ധിയും രൂക്ഷമാകാന്‍ സാധ്യതയുണ്ടായിരുന്ന സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമായി.
നിലവിലുള്ള വൈദ്യുതി കരാറുകളുടെ കാലാവധി 2023 ഡിസംബര്‍ 31 വരെ നീട്ടിയതോടെയാണ് വൈദ്യുതി പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമായത്.
ഇതോടെ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തില്ലെന്ന് ഉറപ്പായി. വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ വിഷയത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് ഇന്നലെ അര്‍ധരാത്രി ഇതുസംബന്ധിച്ച ഉത്തരവിറക്കുകയായിരുന്നു.
2024 ജനുവരി 1 മുതല്‍ പുതിയ കരാറിലൂടെ വൈദ്യുതി ലഭ്യമാകുമെന്ന് കെ എസ് ഇ ബി അറിയിച്ചു. ലോഡ് ഷെഡ്ഡിങ്ങും വൈദ്യുതി നിയന്ത്രണങ്ങളും ഒഴിവാക്കാനാണ് കമ്മിഷന്റെ നടപടി
Keywords: Kerala, Electricity Issue, Solved


COMMENTS