K.K Shailaja autobiography
കണ്ണൂര്‍: മുന്‍ മന്ത്രിയും എം.എല്‍.എയുമായ കെ.കെ ശൈലജയുടെ ആത്മകഥ കണ്ണൂര്‍ സര്‍വകലാശാല സിലബസില്‍ ഉള്‍പ്പെടുത്തിയത് വിവാദമാകുന്നു. എം.എ ഇംഗ്ലീഷ് സിലബസിലാണ് `മൈ ലൈഫ് ആസ് എ കോമ്രേഡ്' (സഖാവെന്ന നിലയില്‍ എന്റെ ജീവിതം) ആത്മകഥ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇത് ചട്ടവിരുദ്ധമാണെന്നും സിലബസ് രാഷ്ട്രീവത്കരിക്കാനുള്ള ശ്രമമാണെന്നും ചൂണ്ടിക്കാട്ടി അധ്യാപക സംഘടന കെ.പി.സി.ടി.എ രംഗത്തെത്തി. അതേസമയം സിലിബസ് പുറത്തുവിട്ടത് സര്‍വകലാശാലയുടെ അറിവോടെ അല്ലെന്ന് രജിസ്ട്രാര്‍ വ്യക്തമാക്കി.
സര്‍വകലാശാല സിലബസ് പ്രസിദ്ധീകരിക്കുന്നതിനു മുന്‍പു തന്നെ വാട്‌സ്ആപ്പിലൂടെയാണ് ഇത് പ്രചരിച്ചത്. സര്‍വകലാശാലയില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ഇല്ലാത്തതിനാല്‍ അഡ്‌ഹോക് കമ്മറ്റിയാണ് സിലബസ് തയ്യാറാക്കുന്നത്.
Keywords: Autobiography, K.K Shailaja, Kannur university syllabus
COMMENTS