തിരുവനന്തപുരം : ഓണത്തിന് പാവപ്പെട്ടവർക്ക് ഭക്ഷ്യ കിറ്റ് കൊടുക്കാൻ പോലും വകയില്ലാതെ കേരളം നട്ടം തിരിയുമ്പോൾ മുഖ്യമന്ത്രിയുടെ യാത്ര പ്രധാന ഉന...
തിരുവനന്തപുരം : ഓണത്തിന് പാവപ്പെട്ടവർക്ക് ഭക്ഷ്യ കിറ്റ് കൊടുക്കാൻ പോലും വകയില്ലാതെ കേരളം നട്ടം തിരിയുമ്പോൾ മുഖ്യമന്ത്രിയുടെ യാത്ര പ്രധാന ഉന്നം വെച്ച് മാസം 80 ലക്ഷം രൂപയ്ക്ക് കേരളം ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നു.
മാവോയിസ്റ്റുകളെ നിരീക്ഷിക്കാനും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുമായി ഹെലികോപ്റ്റർ എടുക്കുന്നു എന്നാണ് പുറത്ത് പറയുന്നത്.
എന്നാൽ ഹെലികോപ്റ്റർ എടുക്കുന്നത് പ്രധാനമായും മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് വേണ്ടിയാണെന്ന് കേരളകൗമുദി റിപ്പോർട്ട് ചെയ്യുന്നു.
കരാർ ഒപ്പിടുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായതായി റിപ്പോർട്ടിൽ പറയുന്നു.രണ്ടാഴ്ചയ്ക്കുള്ളിൽ ഹെലികോപ്റ്റർ തിരുവനന്തപുരം എത്തുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ചിപ്സൻ ഏവിയേഷൻ എന്ന കമ്പനിയാണ് ഹെലികോപ്റ്റർ വാടകയ്ക്ക് നൽകുന്നത്.
കരാർ പ്രകാരം ഒരു മാസം 20 മണിക്കൂർ പറത്തുന്നതിനാണ് 80 ലക്ഷം രൂപ വാടക നൽകേണ്ടത്. ഇതിൽ കൂടുതൽ സമയം പറക്കേണ്ടി വന്നാൽ ഓരോ മണിക്കൂറിനും 90000 രൂപ വീതം അധിക വാടക നൽകണം.
പൈലറ്റ് ഉൾപ്പെടെ 11 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ഹെലികോപ്റ്റർ ആണ് തിരുവനന്തപുരത്ത് എത്തുന്നത്.
2020ൽ ഇതുപോലെ ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തിരുന്നു.ധൂർത്ത് എന്ന് ആക്ഷേപം വന്നതിനെ തുടർന്ന് അന്ന് ഹെലികോപ്റ്റർ തിരിച്ച് അയക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും ഇതേ ധൂർത്തിന് സർക്കാർ കുട പിടിക്കുകയാണ്.
COMMENTS