Kerala assembly session starts today
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് വീണ്ടും തുടക്കമായി. ഇന്നു മുതല്‍ ഈ മാസം 24 വരെയാണ് സമ്മേളനം.
ഇന്നു രാവിലെ ഒന്‍പത് മണിക്ക് സഭ സമ്മേളിക്കും. തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ സ്പീക്കറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വക്കം പുരുഷോത്തമന്‍ എന്നിവര്‍ക്ക് സഭ ചരമോപചാരം അര്‍പ്പിക്കും. തുടര്‍ന്ന് ഇരുവരോടുമുള്ള ആദരസൂചകമായി ഇന്നത്തേക്ക് സഭ പിരിയും.
ചൊവ്വാഴ്ച മുതല്‍ സഭ വീണ്ടും പ്രക്ഷുബ്ധമാകും. മൈക്ക് വിവാദം, സ്പീക്കറുടെ മിത്ത് വിവാദം, എ ഐ കാമറ വിവാദം, മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ നിരത്തി പ്രതിപക്ഷം സര്‍ക്കാരിനെ ഉത്തരംമുട്ടിക്കാനായി ശ്രമിക്കും.
Keywords: Kerala assembly, 9th session, Oommen Chandy, Vakkom Purushothaman
COMMENTS