Jharkhand high court order about case against Rahul Gandhi
ജാര്‍ഖണ്ഡ്: മോദി അപകീര്‍ത്തി കേസില്‍ റാഞ്ചി കോടതിയില്‍ രാഹുല്‍ ഗാന്ധി എം.പി നേരിട്ട് ഹാജരാകേണ്ടെന്ന് ജാര്‍ഖണ്ഡ് ഹൈക്കോടതി. രാഹുലിന്റെ സിറ്റിങ് എം.പി എന്ന രീതിയിലുള്ള തിരക്ക് കണക്കിലെടുത്താണ് കോടതി ഉത്തരവ്. നേരത്തെ റാഞ്ചി കോടതിയില്‍ നേരിട്ടെത്തണമെന്നുള്ളത് ഒഴിവാക്കണമെന്നുകാട്ടി രാഹുല്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ കോടതി ഇത് തള്ളിയിരുന്നു.
ഇതേതുടര്‍ന്നാണ് രാഹുല്‍ ജാര്‍ഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചത്. മോദി പരാമര്‍ശത്തില്‍ സൂറത്ത് സെഷന്‍സ് കോടതി രാഹുലിന് രണ്ടു വര്‍ഷം ശിക്ഷ വിധിച്ചിരുന്നു. ഇതേതുടര്‍ന്ന് രാഹുലിന് എം.പി സ്ഥാനം നഷ്ടപ്പെടുകയും തുടര്‍ന്ന് സുപ്രീംകോടതി ഈ വിധി സ്‌റ്റേ ചെയ്തതോടെ സ്ഥാനം തിരികെ ലഭിക്കുകയുമായിരുന്നു.
COMMENTS