Irom Sharmila about Manipur violence
കൊച്ചി: മണിപ്പൂരില്‍ ക്രമസമാധാനം പുന:സ്ഥാപിക്കാന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തക ഇറോം ശര്‍മ്മിള. മൂവാറ്റുപുഴയില്‍ വുമണ്‍ ഇന്ത്യ കാമ്പയിന്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അവര്‍.
മണിപ്പൂരില്‍ കലാപകാരികള്‍ സ്ത്രീകളെ മാത്രം ലക്ഷ്യമിടുന്നത് എന്തിനെന്ന് ചോദിച്ച അവര്‍ പ്രധാനമന്ത്രി അവിടേക്ക് പോകണമെന്നും ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു.
മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് കേന്ദ്ര സര്‍ക്കാരിന്റെ പാവയാണെന്ന് പറഞ്ഞ ഇറോം ശര്‍മ്മിള മണിപ്പൂരില്‍ നിന്നുള്ള എം.പിമാര്‍ പാര്‍ലമെന്റില്‍ വിഷയത്തെക്കുറിച്ച് ഒന്നും മിണ്ടുന്നില്ലെന്നും ആരോപണം ഉന്നയിച്ചു.
Keywords: Manipur, Irom Sharmila, Violence, PM
COMMENTS