India's Neeraj Chopra wins gold in men's javelin throw at World Athletics Championships. Olympic champion Neeraj has once again proved
ബുഡാപെസ്റ്റ്: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്കു സ്വര്‍ണം.
ഒളിമ്പിക് ചാമ്പ്യനായ നീരജ് തനിക്ക് ലോകത്ത് എതിരാളികളില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റെന്ന പദവിയും നീരജിനു സ്വന്തമായി.
രണ്ടാം ശ്രമത്തില്‍ 88.17 മീറ്റര്‍ എറിഞ്ഞുകൊണ്ടാണ് അദ്ദേഹം സ്വര്‍ണം കൊയ്തത്. ആദ്യ ത്രോ ഫൗള്‍
ആയിരുന്നു. എന്നാല്‍, പക്ഷേ പിന്നീട് തുടര്‍ച്ചയായി 88.17 മീറ്റര്‍, 86.32 മീറ്റര്‍, 84.64 മീറ്റര്‍, 87.73 മീറ്റര്‍, 83.98 മീറ്റര്‍ എന്നിങ്ങനെ മികച്ച ദൂരം കണ്ടെത്തുകയായിരുന്നു താരം.
പാകിസ്ഥാന്റെ അര്‍ഷദ് നദീമിനാണ് രണ്ടാം സ്ഥാനം. മൂന്നാം ശ്രമത്തില്‍ 87.82 മീറ്റര്‍ എന്ന തന്റെ സീസണിലെ ഏറ്റവും മികച്ച ദൂരം കുറിച്ചാണ് നദീം വെള്ളി മെഡല്‍ നേടിയത്. ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാദ്ലെജ് 86.67 മീറ്ററില്‍ വെങ്കലം നേടി.
COMMENTS