ഐ ബി എസ് എ ലോക ഗെയിംസില്‍ കാഴ്ച പരിമിതരുടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുരുഷ - വനിതാ ടീമുകളുടെ മത്സരം നാളെ തുടങ്ങും. യുകെയിലെ ബെര്‍മിംഗ്ഹ...
ഐ ബി എസ് എ ലോക ഗെയിംസില്‍ കാഴ്ച പരിമിതരുടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുരുഷ - വനിതാ ടീമുകളുടെ മത്സരം നാളെ തുടങ്ങും. യുകെയിലെ ബെര്‍മിംഗ്ഹാമിലാണ് മത്സരം.
കെ ഇ എസ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം 3 മണിക്ക് ഇന്ത്യന്‍ പുരുഷ ടീം പാകിസ്ഥാനുമായി ആദ്യ മത്സരത്തിനിറങ്ങും. ഇന്ത്യന്‍ സമയം ഉച്ചക്ക് ഒരു മണിക്ക് ഓസ്ട്രേലിയക്കെതിരെയാണ് വനിതാ ടീമിന്റെ ആദ്യ മത്സരം.
മലയാളിയായ സാന്ദ്ര ഡേവിസ് ഇന്ത്യന്‍ വനിതാ ടീമില്‍ കളിക്കുന്നുണ്ട്. ഇന്റര്‍നാഷണല്‍ ബ്ലൈന്‍ഡ് സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ (ഐബിഎസ്എ) സംഘടിപ്പിക്കുന്ന ലോക ഗെയിംസില്‍ ആദ്യമായാണ് ബ്ലൈന്‍ഡ് ക്രിക്കറ്റ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മൂന്ന് ടീമുകള്‍ ഉള്‍പ്പെടുന്ന വനിതകളുടെ ഗ്രൂപ്പ് മത്സരത്തില്‍ എല്ലാ ടീമുകള്‍ക്കും പരസ്പരം രണ്ട് തവണ ഏറ്റുമുട്ടേണ്ടി വരും. ആദ്യ മത്സരത്തിന് ശേഷം ഇന്ത്യന്‍ ടീം ആഗസ്ത് 21ന് ഇംഗ്ലണ്ടുമായും, 23 ന് ആസ്ട്രേലിയയുമായും , 24 ന് വീണ്ടും ഇംഗ്ലണ്ടുമായും മത്സരിക്കും.
COMMENTS