അഭിമാനപുളകിതരാകാന്‍ ചന്ദ്രയാന്‍ എന്ന പേര് തന്നെ ധാരാളം ഇന്ത്യക്കും ശാസ്ത്രലോകത്തിനും. ചന്ദ്രയാന്‍െ പേരോടുകൂടി വരുന്ന വാര്‍ത്തകള്‍ അത്ര ആവശത്...
അഭിമാനപുളകിതരാകാന്‍ ചന്ദ്രയാന്‍ എന്ന പേര് തന്നെ ധാരാളം ഇന്ത്യക്കും ശാസ്ത്രലോകത്തിനും. ചന്ദ്രയാന്‍െ പേരോടുകൂടി വരുന്ന വാര്‍ത്തകള്‍ അത്ര ആവശത്തോടെയാണ് ലോകം ഏറ്റെടുക്കുന്നത്. വിക്ഷേപിച്ച നാള്‍ മുതല്‍ ലാന്‍ഡറും റോവരും വേര്‍പെട്ട് ചന്ദ്രപരിതലത്തോട് കൂടുതല്‍ അടുക്കുന്ന അവസാന വാര്‍ത്തവരെ വളരെ ആകാംക്ഷ നിറഞ്ഞതുമായിരുന്നു.
ഇപ്പോഴിതാ ഏറ്റവും ഒടുവിലായി ചന്ദ്രയാന്‍ മൂന്നിന്റെ ലാന്‍ഡര്‍ പകര്‍ത്തിയ ചന്ദ്രന്റെ ഏറ്റവും അടുത്ത ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് ഐഎസ്ആര്‍ഒ. ഓഗസ്റ്റ് 15, 17 തീയതികളില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ലാന്‍ഡര്‍ പൊസിഷന്‍ ഡിറ്റക്ഷന്‍ ക്യാമറയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ലാന്‍ഡര്‍ വേര്‍പെട്ടതിന് ശേഷമുള്ള ദൃശ്യങ്ങളായിരുന്നു ഇന്നലെ പകര്‍ത്തിയത്. ചന്ദ്രനില്‍ നിന്ന് വ്യക്തതയുള്ള വിഡിയോകളാണ് നിലവില്‍ പുറത്തുവന്നിരിക്കുന്നത്.
Keywords: Chandrayan, Moon, India
COMMENTS