തിരുവനന്തപുരം: സത്യസന്ധമായി താന്‍ ഒരു മതവിശ്വാസത്തെയും വ്രണപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25, 51 ഉറപ്പുവരുത്തുന...
തിരുവനന്തപുരം: സത്യസന്ധമായി താന്‍ ഒരു മതവിശ്വാസത്തെയും വ്രണപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25, 51 ഉറപ്പുവരുത്തുന്ന കാര്യങ്ങളാണ് ചെയ്തതെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. ശാസ്ത്രാവബോധം തിരുത്തണമെങ്കില്‍ ഭരണഘടനയായിരിക്കും തിരുത്തേണ്ടിവരികയെന്നും വിവാദ ഗണപതി പരാമര്‍ശത്തെ ന്യായീകരിച്ച് ഷംസീര്‍.
തന്റെ പരാമര്‍ശം ഒരു മത വിശ്വാസത്തെയും വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചല്ലെന്ന് പറഞ്ഞ ഷംസീര്‍. എല്ലാ മത വിശ്വാസത്തെയും ബഹുമാനിക്കുന്ന ആളാണു താനെന്നും ഭരണഘടന സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്ന ആള്‍ എന്ന നിലയില്‍ ഭരണ ഘടന ബാധ്യത നിര്‍വഹിക്കുന്ന താന്‍ എങ്ങിനെയാണ് ഏതെങ്കിലും വിശ്വാസ്യത്തെ വ്രണപ്പെടുത്തുക എന്നും ചോദിച്ചു.
തന്നെ രാഷ്ട്രീയ ചുമതലകളില്‍ കെട്ടിയിറക്കിയതല്ല. വിദ്യാര്‍ഥി യുവജന രാഷ്ട്രീയത്തിലൂടെ വന്ന ആളാണ്. തന്റെ മതേതര ബോധ്യത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും കഴിയില്ല. രാജ്യത്ത് വിദ്വേഷ പ്രചാരണങ്ങള്‍ നടക്കുന്നു. ഇതിനെ വിശ്വാസി സമൂഹം തള്ളും. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് നിര്‍ഭാഗ്യകരമായ കാര്യങ്ങളാണ്.
അതേസമയം, തനിക്കു പ്രസംഗിക്കാന്‍ അവകാശമുള്ളതുപോലെ സുകുമാരന്‍ നായര്‍ക്കു പ്രതിഷേധിക്കാനും അവകാശമുണ്ടെന്നും താന്‍ വിശ്വാസി സമൂഹത്തിനെതിരല്ല. എതിരാണെന്നു വരുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നും ഷംസീര്‍ വ്യക്തമാക്കി.
COMMENTS